Wednesday, September 28, 2011

അനാവശ്യ എസ്.എം.എസ് സന്ദേശങ്ങള്‍ ‍ബ്ലോക്ക് ചെയ്യുന്നതിനു


നാവശ്യ എസ.എം.എസ,ടെലിമാ‍ക്കറ്റിഗ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ കിട്ടാതിരിക്കാന്‍ 1909 എന്ന നമ്പറിലേക്ക് വിളിക്കുക.ഇംഗ്ലിഷില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനായി  1
ഡയൽ ചെയ്യുക.നിങ്ങളുടെ ഫോൺ നമ്പർ ഡി.എൻ.ബി അഥവ ഡു നോട്ട് ഡിസ്റ്റേർബ് രജിസ്റ്ററിയിൽ ചേർക്കാൻ പിന്നെയും 1 ഡയൽ ചെയ്യണം.എല്ല അനാവശ്യ ടെലിമാർക്കറ്റിങ്ങ്,എസ്.എം.എസ് സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുന്നതിനു വീണ്ടും 1 ഡയൽ ചെയ്യുക.സാമ്പത്തികം,റിയാലിറ്റി ഷോ,ആരോഗ്യം തുടങ്ങി 7 വിഷങ്ങളെക്കുറിച്ചുള്ള എസ്.എം.എസുകൾ കിട്ടണമെങ്കിൽ 2 ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കുക.
ഇതെല്ലാം ഒരു മിനിറ്റ് കൊണ്ടു കഴിയും.
24 മണിക്കൂറിനകം നിങ്ങൾക്ക് അനാവശ്യ സന്ദേശങ്ങൾ ലഭിക്കുന്നതിനെതിരെ നമ്പർ രജിസ്റ്റർ ചെയ്തുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം ലഭിക്കും.അതിനു ശേഷം ഇനി ഒരിക്കലും അനാവശ്യ എസ്.എം.എസ്. മൊബൈലിൽ ലഭിക്കുകയില്ല.



Monday, September 26, 2011

എന്താണ് ഡി.ആര്‍.എം?

എന്താണ് ഡി.ആര്‍.എം?

റേഡിയോ പ്രക്ഷേപണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍  റേഡിയോ മോന്ടില്‍ അഥവാ ഡി.ആര്‍.എം.മോന്ടില്‍
 എന്നത് ലോകവ്യാപകം  എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമാണ്. എഫ്
 എം ഗുണനിലവാരത്തില്‍ ദീര്ഘദൂരമ് സുവ്യക്തമായി റേഡിയോ പ്രക്ഷേപണം ലഭിക്കും.ഒപ്പം ചിത്രങ്ങ്ങ്ങളും.ഗ്രാഫിക്കുകളും ഡാറ്റയും ഈ റേഡിയോ സെറ്റുകളില്‍ ലഭിക്കും.

2009 ജനുവരി 16 നു ദല്‍ഹിയിലെ ഖാംപുരിയിലെ ആകാശവാണി കോംപ്ലക്സിലെ ഷോര്‍ട്ട് വേവ് ട്രാന്‍സ്മിറ്റര്‍ പരിഷ്കരിച് ഇന്ത്യയില്‍ നിന്നും ആദ്യത്തെ ഡി.ആര്‍.എം പ്രക്ഷേപണം ആരംഭിചു.എണ്ണൂര് കിലോ മീ. ദൂരപരിധിയില പ്രക്ഷേപണം കിട്ടും. ഇപ്പോള്‍ റേഡിയോക്ക് ഒന്പതിനായിരത്തോളം റുപയാണ് വില.ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ ഇത് മുവായിരമായി കുറയും.പ്രക്ഷേപനരംഗത്തെ വന്‍ വിസ്ഫോടനമാണ് ഇത്.ആകാശവാണി അടുത്തു തന്നെ എന്പതിരണ്ട് ഡിജിറ്റല്‍  റേഡിയോ നിലയങ്ങ്ങ്ങള്‍ ആരംഭിക്കുന്നുണ്ട്.ഭാവിയില്‍ എം.ഡബ്ലിയു പ്രക്ഷേപണം (മീഡിയം വേവ്) ഡി.ആര്‍.എംനു വഴിമാറും.

Monday, September 19, 2011

MY FIRST POST

HAI FRIENDS,
  THIS IS MY VIDHYARAMBHAM IN   BLOGOSPHERE.                                                                               
                                   ഉഷ