Monday, September 26, 2011

എന്താണ് ഡി.ആര്‍.എം?

എന്താണ് ഡി.ആര്‍.എം?

റേഡിയോ പ്രക്ഷേപണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍  റേഡിയോ മോന്ടില്‍ അഥവാ ഡി.ആര്‍.എം.മോന്ടില്‍
 എന്നത് ലോകവ്യാപകം  എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമാണ്. എഫ്
 എം ഗുണനിലവാരത്തില്‍ ദീര്ഘദൂരമ് സുവ്യക്തമായി റേഡിയോ പ്രക്ഷേപണം ലഭിക്കും.ഒപ്പം ചിത്രങ്ങ്ങ്ങളും.ഗ്രാഫിക്കുകളും ഡാറ്റയും ഈ റേഡിയോ സെറ്റുകളില്‍ ലഭിക്കും.

2009 ജനുവരി 16 നു ദല്‍ഹിയിലെ ഖാംപുരിയിലെ ആകാശവാണി കോംപ്ലക്സിലെ ഷോര്‍ട്ട് വേവ് ട്രാന്‍സ്മിറ്റര്‍ പരിഷ്കരിച് ഇന്ത്യയില്‍ നിന്നും ആദ്യത്തെ ഡി.ആര്‍.എം പ്രക്ഷേപണം ആരംഭിചു.എണ്ണൂര് കിലോ മീ. ദൂരപരിധിയില പ്രക്ഷേപണം കിട്ടും. ഇപ്പോള്‍ റേഡിയോക്ക് ഒന്പതിനായിരത്തോളം റുപയാണ് വില.ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ ഇത് മുവായിരമായി കുറയും.പ്രക്ഷേപനരംഗത്തെ വന്‍ വിസ്ഫോടനമാണ് ഇത്.ആകാശവാണി അടുത്തു തന്നെ എന്പതിരണ്ട് ഡിജിറ്റല്‍  റേഡിയോ നിലയങ്ങ്ങ്ങള്‍ ആരംഭിക്കുന്നുണ്ട്.ഭാവിയില്‍ എം.ഡബ്ലിയു പ്രക്ഷേപണം (മീഡിയം വേവ്) ഡി.ആര്‍.എംനു വഴിമാറും.

No comments:

Post a Comment